Tuesday, December 25, 2007

ട്വന്റി 20(ഒരു നാല്‍പ്പതുകാരന്റെ വിലാപം)

ഇത്
ട്വന്റി 20 യൂടെ കാലം.
സച്ചിനും ദ്രാവിഡും
തിമിര്‍ത്താടി ട്വന്റിയില്‍
ധോണിയും
പഠാനും
യുവരജാക്കന്മാരും
തിമിര്‍ത്താടുന്നു
മറ്റൊരുട്വന്റിയില്‍

ഒരു ട്വന്റിയില്‍
ഞ്ഞാന്‍ അച്ചനായി
മറ്റൊരു ട്വന്റിയില്‍ മുത്തച്ചനും.

എന്റെ കളിത്തോഴി
അമ്മയായില്ല ട്വന്റിയില്‍
ഇന്നവള്‍
വ്രിധ്സദന്ത്തില്‍
ട്വന്റിയുടെ
ഗുണിതങ്ങള്‍ നോക്കി
നെടുവീര്‍പ്പിടുന്നു

സ്പീഡോമീറ്ററില്‍
ട്വന്റിയുടെ ഗുണിതങ്ങള്‍
കുറവെന്നു ചൊല്ലി
അകാശയാത്രയ്ക്ക്
വെമ്പുന്നു മകന്‍.

അരികിലെങ്കിലും മകള്‍
അയിരം കാതങ്ങളകലെ
എന്നോര്‍മ്മപ്പെടുത്തുന്നു.

ട്വന്റിയുടെ ഗുണിതങ്ങളൊരുപാടു
താണ്ടിയിട്ടും
ട്വന്റിയില്‍ കടിച്ചുതൂങ്ങുവാന്‍
തന്ത്രപ്പെടുന്നു ഭാര്യ.

ഇനിഒരു ട്വന്റിക്ക്
സാധ്യമല്ലങ്കിലും
കണ്ണാടിയില്‍ നോക്കുമ്പോള്‍
വെറുതെ
ഒന്നാശിപോകും
ഒരു ട്വന്റിയിലെത്തിയെങ്കീല്‍.

എന്നിട്ടും തുഴയുന്നു വഞ്ചി
ഞ്ഞാന്‍
ട്വന്റികള്‍ക്കിടയിലൂടെ.

No comments: