ഇത്
ട്വന്റി 20 യൂടെ കാലം.
സച്ചിനും ദ്രാവിഡും
തിമിര്‍ത്താടി ട്വന്റിയില്‍
ധോണിയും
പഠാനും
യുവരജാക്കന്മാരും
തിമിര്‍ത്താടുന്നു
മറ്റൊരുട്വന്റിയില്
ഒരു ട്വന്റിയില്‍
ഞ്ഞാന്‍ അച്ചനായി
മറ്റൊരു ട്വന്റിയില്‍ മുത്തച്ചനും.
എന്റെ കളിത്തോഴി
അമ്മയായില്ല ട്വന്റിയില്‍
ഇന്നവള്‍
വ്രിധ്സദന്ത്തില്
ട്വന്റിയുടെ
ഗുണിതങ്ങള്‍ നോക്കി
നെടുവീര്‍പ്പിടുന്നു
സ്പീഡോമീറ്ററില്‍
ട്വന്റിയുടെ ഗുണിതങ്ങള്‍
കുറവെന്നു ചൊല്ലി
അകാശയാത്രയ്ക്ക്
വെമ്പുന്നു മകന്.
അരികിലെങ്കിലും മകള്‍
അയിരം കാതങ്ങളകലെ
എന്നോര്‍മ്മപ്പെടുത്തുന്നു.
ട്വന്റിയുടെ ഗുണിതങ്ങളൊരുപാടു
താണ്ടിയിട്ടും
ട്വന്റിയില്‍ കടിച്ചുതൂങ്ങുവാന്‍
തന്ത്രപ്പെടുന്നു ഭാര്യ.
ഇനിഒരു ട്വന്റിക്ക്
സാധ്യമല്ലങ്കിലും
കണ്ണാടിയില്‍ നോക്കുമ്പോള്‍
വെറുതെ
ഒന്നാശിപോകും
ഒരു ട്വന്റിയിലെത്തിയെങ്കീല്.
എന്നിട്ടും തുഴയുന്നു വഞ്ചി
ഞ്ഞാന്‍
ട്വന്റികള്ക്കിടയിലൂടെ.
Tuesday, December 25, 2007
ട്വന്റി 20(ഒരു നാല്‍പ്പതുകാരന്റെ വിലാപം)
Saturday, December 15, 2007
ഉച്ചിഷ്ടൂം
ഉച്ഛിഷ്ടങ്ങളൊരുപാടു
ബാക്കി
എവിടെ ഉപേക്ഷിക്കും ഞ്ഞാന്‍.
പാതയോരത്തോ
പാടവരബിലോ
അന്യേഎന്റെവാഴത്തോപ്പിലോ
സര്‍ക്കാര്‍ വളപ്പിലോ.
ചീഞ്ഞു നാറിയാലതു
കുഴിച്ചുമൂടാം
പുഴുവരിച്ചാല്‍
കീടനാശിനിതളിക്കാം.
സഹിക്കവയ്യങ്കില്
മുനിസിപ്പാലിറ്റിയേ
വിളിക്കാം.
പക്ഷെ
ഈഉച്ഛിഷ്ടം
എവിടെഞ്ഞാന്
ഊപേക്ഷിക്കും.
ഒടുവില്ഞ്ഞാന്
സഹികെട്ടു
രത്രിയുടെമറവില്
പാതയോരത്തെ
നാടോടിയുടെ
ഗര്‍ഭപാത്രത്തില്‍
ഉച്ചിഷ്ടങ്ങളുപേഷിച്ഛ്
വീണ്ടും പ്രയാണം
തുടര്‍ന്നു.
Monday, December 10, 2007
പാവം വേശ്യകള്‍
കൊച്ചമ്മാര്തരിച്ചു
പിന്നെ ശപിച്ചു
സ്വര്ണ്ണത്തീനുവിലകൂടീ.
സെക്ക്രട്ടറിയൂടെ
മകളൂടെ
കല്യണം മുടങുമോ
ശ്വാന പ്രദര്‍ശനം
മറ്റിവയ്ക്കണ്ടിവരുമ്മോ?
ഉപ്പൂമുളകും
പായുന്നു മുന്നോട്ട്
വിലയില്‍
മുട്ടയും മീനും
തൊട്ടൂപിന്നാലതന്നെ.
മരണത്തിനും
വിലഏറീഏന്ന്
ആശൂപത്രിബില്ലൂകള്
സാക്ഷിപ്പെടൂത്തൂന്നൂ.
അമ്മിഞ്ഞ പാലിനു
വീര്യകുറഞ്ഞെങ്കിലും
നികുതി ഏര്പ്പെടുത്തൂവാന്
തന്ത്രപ്പെടുന്നു
രാഷ്ട്രീയക്കോമരങ്ങള്‍.
വ്വ്രദ്ധസദനത്തിനും
തലവരികൂട്ടി
എന്നിട്ടു
പാവം വേശ്യ
പാതയോരത്തു
പഴയ വിലക്കുത്ന്നെ
വില്ക്കപ്പെടുന്നു.
കാരണം
ഇനി
മൂന്നാറില്‍
ഭൂമി പച്ചപുതയ്ക്കില്ല.
കാരണം
കോണ്‍ക്രീറ്റിനുമുകളില്‍
കാടുകള്‍ വളരില്ലത്രേ.
ഇനി
ഒരു ബൂദ്ധനുണ്ടാവീല്ല.
കാരണം
ബോധി വ്രിക്ഷങ്ങള്
വേരറ്റുപൊയീ.
ഇനിയും ജനിക്കും
ഗാന്ധിമാര്‍.
കാരണം
പെരുകുന്നു
ഗോഡ്സേമാര്‍.
Sunday, December 9, 2007
വേട്ടക്കാരന്
ചെന്നയ്ക്കള്‍ പറഞ്ഞു
മുയലുകളാണ് ഹരം.
മുയലുകല് പറഞൂ
ചെന്നയ്ക്കളെയാണു ഭയം.
ഇപ്പോള്‍ ചെന്നായയും മുയലും
കൂട്ടുകാരെപ്പൊലെ
വേട്ടക്കാരന്റെ
സ്വീകരണമൂറിയുടെ
ഭിത്തീ ആലങ്കരിക്കുന്നു.