Saturday, January 19, 2008

താജ് മഹളിനുപുറത്തെപ്രേമം

പ്രേമത്തിന്
കണ്ണില്ല
സത്യം.
അല്ലായിരുന്നെങ്കില്‍
എന്റെ കാലൊടിയുക
ഇല്ലായിരിന്നു
അവളുടെ
സഹോദരന്‍
നാട്ടിലെ
മാത്രുകാ
സഹോദരനും
ആവില്ലായിരുന്നു.

പ്രേമത്തിന്
മൂക്കില്ല
സത്യം.
അല്ലായിരുന്നെങ്കില്‍
പൊതു കക്കുസിന്റെ
വഴിയില്‍
മണിക്കുറുകള്‍
കാത്തുനിന്നു
നിരാശനാവില്ലായിരുന്നു

പ്രേമത്തിന്
ചെവിയുമില്ല
സത്യം.
അല്ലായിരുന്നെങ്കില്‍
വീടിനു മുന്‍പില്‍
അവളുടെ അച്ചന്‍
അസഭ്യം പുലന്വുന്വോള്‍
ചെവികള്‍
പൊത്തിപ്പിടിക്കു മായിരുന്നു
ജനലും വാതിലും
കൊട്ടിഅടയ്കുമായിരുന്നു

പ്രേമത്തിന്
ബോധവും കുറവ്
സത്യം.
അല്ലായിരുന്നെങ്കില്‍
അവളെതന്നെ
കെട്ടില്ലായിരുന്നു
അവളുടെ
ഭര്‍ത്താവുദ്യോഗസ്തനും
അവില്ലായിരുന്നു