Wednesday, May 7, 2008

എലിപ്പത്തായം

കുതിരവാലന്‍
മുടിയുള്ള
പെണ്‍കുട്ടിയുടെ
ചായംതേച്ച
ചുവന്ന ചുണ്ടില്‍
കണ്ടുഞ്ഞാന്‍
സ്നേഹത്തിന്‍
ഒരു തുണ്ട്.
കണ്ണുകളില്‍
കരുണയുടെ
നീലസാഗരം
നിശബ്ദമായി
തിരയിളകുന്നത്.

ആത്തിരയിളക്കത്തില്‍
മനസ്സും
കാലും
വഴുതിവീണു.
നിലക്കയത്തിന്‍
അഗാധതയില്‍.

കയ് കാല്‍
കുഴഞ്ഞ്
അഗാധത
യിലമരുന്വോള്‍
മനസില്‍
ഒന്നുമാത്രമേ
തെളിഞ്ഞുള്ളു.
ഒരു എലിപ്പത്തായവും
ഒരു എലിയും.

Saturday, January 19, 2008

താജ് മഹളിനുപുറത്തെപ്രേമം

പ്രേമത്തിന്
കണ്ണില്ല
സത്യം.
അല്ലായിരുന്നെങ്കില്‍
എന്റെ കാലൊടിയുക
ഇല്ലായിരിന്നു
അവളുടെ
സഹോദരന്‍
നാട്ടിലെ
മാത്രുകാ
സഹോദരനും
ആവില്ലായിരുന്നു.

പ്രേമത്തിന്
മൂക്കില്ല
സത്യം.
അല്ലായിരുന്നെങ്കില്‍
പൊതു കക്കുസിന്റെ
വഴിയില്‍
മണിക്കുറുകള്‍
കാത്തുനിന്നു
നിരാശനാവില്ലായിരുന്നു

പ്രേമത്തിന്
ചെവിയുമില്ല
സത്യം.
അല്ലായിരുന്നെങ്കില്‍
വീടിനു മുന്‍പില്‍
അവളുടെ അച്ചന്‍
അസഭ്യം പുലന്വുന്വോള്‍
ചെവികള്‍
പൊത്തിപ്പിടിക്കു മായിരുന്നു
ജനലും വാതിലും
കൊട്ടിഅടയ്കുമായിരുന്നു

പ്രേമത്തിന്
ബോധവും കുറവ്
സത്യം.
അല്ലായിരുന്നെങ്കില്‍
അവളെതന്നെ
കെട്ടില്ലായിരുന്നു
അവളുടെ
ഭര്‍ത്താവുദ്യോഗസ്തനും
അവില്ലായിരുന്നു

Sunday, January 13, 2008

ബുഷും ഒരു മലയാളി ലേബറും

സീന്- 1
പാവം അഫു
ഓരു സാദാകാട്ടിമുക്കന്
ഗ്രാ മത്തിന്റെ ചൂരും
ചുറുചുറുക്കു
ഇപ്പോഴും
അറര അടിയില്
ശേഷിക്കുന്നവന്
ക്രോധം പൂണ്ടു
പിന്നെ
തരിച്ചുനിന്നു
എന്തുച്ചെയ്യണമെന്നരിയതെ

സീന്- 2
ബുഷ് വരുന്നത്രേ ബുഷ്
വിയറ്റ്നാം കുളമാക്കിയവന്റെ പിന്ഗാമി
അഫ് ഗാന് വിക്രിതമാക്കിയവന്
ഇറാക്കിനെ കത്തിച്ചവന്
പക്ഷേ
എന്നോടിചതിവേണ്ടായിരുന്നു
സ ഹിക്കവയ്യാതെ
സൂക്കിലേ ബസ് സ്റ്റാണ്ടിനേ
ലക്ഷ്യമാക്കിനടക്കുബ്ബോള്
ശപിക്കുകയയിരുന്നു.

സീന്- 3
ഒരു ചായക്കൊപ്പം
സിഗററ്റിനു തിപിടിപ്പിക്കുപോള്
അറിയാതെ ആശിച്ചുപോയി
ഇനി ഒരു ബുഷും
ഈ വഴിവരരുതെ.

(കുറിപ്പ്:ബുഷിന്റെ വരവുപ്രമാണിച്ച്
അബ്ര അടച്ചിട്ടപ്പോള് ദെര ഗൊള്ഡ് സൂക്കിനെയും
ബര്ദുബായും തമ്മില് ബന്ദിപ്പിക്കുന്ന
ക്രീക്ക് അണ്ടര് ടണലിന്റെ ദെര ഭാഗത്തെ
പൊതു കക്കുസ് പതിവയി ഉപയോഗിച്ചിരുന്ന
മലയാളിയായ ഒരു ലേബറിന്റെ
ദുഖത്തില് പങ്കുകൊണ്ണ്ടുഎഴുതിയ
ഒരു കുറിപ്പ്.ഇ കുറിപ്പ് ടി യാനു
സമ്മര്പ്പിക്കുന്നു.)

Tuesday, January 8, 2008

ദെയ്‌വം ഗുണ്ടനാമോയില്‍

എനിക്കും കിട്ടി
ഒരു വാറണ്ട്
ഞാനൊരു
ബാലികയേയും
ബലാല്‍ക്കാരം
ചെയ്തിട്ടില്ല
ഞാനൊരു
ഭണ്ഡാരവും
കുത്തിത്തുറന്നിട്ടില്ല
മൂന്നാറിലൊരുതുണ്ടു
ഭുമിയുമെനിക്കില്ല
കേന്ദ്രമന്ദ്രിമാരെനിക്ക്
കുട്ടില്ല
ബിന്‍ ലാദനെനിക്ക്
അപരിചിതന്‍
ബുഷ് ഒരു ബുഷ്
മാത്രമെനിക്ക്.
ജയമാല എന്റെ
സഹപാ‍ഠിക്കുപോലും
അപരിചിത.
ഗ്രാമമുഖ്യനൊഴികെ
ഒരു കോളസ്ട്രോള്‍
പിണ്ഡവുമായി
എനിക്കു
ബന്ധങ്ങളുമില്ല
എന്നിട്ടുംകിട്ടി
ഒരു വാറണ്ട്
എനിക്ക്.

കന്നിനേവിറ്റു
കാശാക്കി
മുഖ്യനേക്കുട്ടി
മ്ന്ത്രിയേക്കണ്ഡു.
കന്നും കശും
പോയ ദുഖം
മറച്ച് വീണ്ഡു
പലവാതിലുകള്‍
മുട്ടിതളര്‍ന്നു ഞാന്‍

ഒടുവിലൊരാശ്വാസത്തിനായി
ദേവസ്ന്നിധിയിലെത്തി
അവിടെ
കണ്ഡുആയിരങ്ങളെ
വാറണ്ട് ഉള്ളവരും
ഇല്ലാ‍ത്തവരും
ചൊറി വന്നവരും
ചൊറി അഭിനയിക്കുന്നവരും
മുതലാളിയും
തൊഴിലാളിയും.

കാത്തുനില്ല് പ്പിന്നൊടുവില്‍
കണ്ഡുഞ്ഞാന്‍
ബോര്‍ഡ് മെബ്ബര്‍
മാര്‍ക്കുനടുവില്‍
മന്ത്രിയോതന്ത്രിയോ
എന്നുതിരിച്ചറിയാത്ത
സത്ത്വങ്ങള്‍ക്കു
പിന്നില്‍
വാറണ്ടില്ലാതെ
മൊട്ടയടിച്ചു
തടവിലാക്കപ്പെട്ട
ദെയ്‌വം
ഗുണ്ടനാമോ
തടവുപുള്ളിയെപ്പോല്‍
തടവില്‍ കിടക്കുന്നു