Wednesday, May 7, 2008

എലിപ്പത്തായം

കുതിരവാലന്‍
മുടിയുള്ള
പെണ്‍കുട്ടിയുടെ
ചായംതേച്ച
ചുവന്ന ചുണ്ടില്‍
കണ്ടുഞ്ഞാന്‍
സ്നേഹത്തിന്‍
ഒരു തുണ്ട്.
കണ്ണുകളില്‍
കരുണയുടെ
നീലസാഗരം
നിശബ്ദമായി
തിരയിളകുന്നത്.

ആത്തിരയിളക്കത്തില്‍
മനസ്സും
കാലും
വഴുതിവീണു.
നിലക്കയത്തിന്‍
അഗാധതയില്‍.

കയ് കാല്‍
കുഴഞ്ഞ്
അഗാധത
യിലമരുന്വോള്‍
മനസില്‍
ഒന്നുമാത്രമേ
തെളിഞ്ഞുള്ളു.
ഒരു എലിപ്പത്തായവും
ഒരു എലിയും.